തൃശൂര്‍ പൂരം: വെടിക്കെട്ട് നടത്തിപ്പും സുരക്ഷയും പ്രത്യേക കമ്മിറ്റിക്ക്
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടത്തിപ്പും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് പ്രത്യേക കമ്മിറ്റിയെ ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന് ചുമതലപ്പെടുത്തി.
ശാസ്ത്രീയ വിദഗ്ധന്‍, തൃശൂര്‍ എ.സി.പി,തഹസില്‍ദാര്‍, ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസ് അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫിസര്‍,തിരുവമ്പാടി,പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികള്‍,മൂന്ന് മാഗസിന് ലൈസന്‍സികള്‍ എന്നിവരുള്‍പ്പെട്ടതാണ് കമ്മിറ്റി. പൂരം കൊടിയേറ്റ ദിവസം,മെയ് മൂന്ന്, ആറ് തിയതികളിലാണ് വെടിക്കെട്ട് നടത്താന്‍ ഇരു ദേവസ്വങ്ങളും അപേക്ഷ നല്‍കിയിട്ടുളളത്. 2,000കിലോഗ്രാം വീതമാണ് വെടിക്കോപ്പുകള്‍ ഉപയോഗിക്കുക. വെടിക്കെട്ടുകള്‍ നടത്താന്‍ പ്രത്യേക കമ്മിറ്റി അതീവശ്രദ്ധ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മാഗസിനുകള്‍ പൂര്‍ണമായും മേല്പറഞ്ഞ കമ്മിറ്റിയുടെ അധികാരത്തിലും നിയന്ത്രണത്തിലുമായിരിക്കണം.
മാഗസിനുകളിലേക്ക് വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നതും എടുക്കുന്നതും പ്രത്യേക കമ്മിറ്റിയുടെ അറിവോടെ മാത്രമായിരിക്കും.
വെടിക്കോപ്പുകള്‍ സൂക്ഷിച്ചു തുടങ്ങിയാല്‍ പൊലിസ് സുരക്ഷ നല്‍കും. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."