പുടിനെതിരെ റഷ്യ ഇളകി മറിയുന്നു; നൂറിലേറെ സമരക്കാര്‍ അറസ്റ്റില്‍
മോസ്‌കോ: പ്രസിഡന്റെ വ്‌ളാദ്മീര്‍ പുടിനെതിരെ പ്രക്ഷോഭം നടത്തിയ നൂറിലേറെ പ്രവര്‍ത്തകരെ റഷ്യന്‍ പോലിസ് അറസ്റ്റു ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി നൂറുകണക്കിനാളുകളാണ് പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത്. പ്രസിഡന്റിനെ മടുത്തു എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ഓപണ്‍ റഷ്യ മൂവ്‌മെന്റ് എന്ന സംഘടനയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്.
തങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. പുടിന്റെ ഭരണത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ നില പരിതാപകരമാണ്. രാജ്യം വളരെ മോശമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പുടിന്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് മാറ്റം വേണം- പ്രക്ഷോഭകര്‍ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ നിന്ന് പുടിന്‍ പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വിദ്യാര്‍ഥികള്‍ മുതല്‍ വയോജകര്‍ വരെ പ്രതിഷേധത്തില്‍ പങ്കെടുത്തു.
അതേസമയം, 2018ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് പുടിന്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."