HOME
DETAILS
MAL
'മോദികളെല്ലാം കള്ളന്മാര്' പരാമര്‍ശത്തില്‍ രാഹുലിനെതിരെ പരാതി
backup
April 18 2019 | 18:04 PM
ന്യൂഡല്‍ഹി: മോദി എന്നു പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോദിയാണ് പട്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ പരാതി നല്‍കിയത്. രാഹുലിന്റെ പരാമര്‍ശം മോദി എന്നു പേരുള്ളവരെയെല്ലാം അപമാനിക്കുന്നതാണെന്നും അതിനാല്‍ ഐ.പി.സി 500 പ്രകാരം അദ്ദേഹത്തിനെതിരെ അപകീര്‍ത്തി കേസ് എടുത്ത് വിചാരണ ചെയ്യണമെന്നാണ് സുശീല്‍കുമാറിന്റെ ആവശ്യം. ശനിയാഴ്ച കര്‍ണാടകയിലെ കോളാറില്‍ നടന്ന തെരഞ്ഞടുപ്പ് റാലിയിലാണ് എല്ലാ കള്ളന്മാരുടേയും പേരില്‍ 'മോദി' എന്നുണ്ടെന്ന് നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ പറഞ്ഞത്. സാമ്പത്തിക കുറ്റവാളികളായ നീരവ് മോദിയെയും ലളിത് മോദിയെയും കൂടി പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."