HOME
DETAILS

ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലേ...ചെന്നിത്തലക്കെതിരേ മുഖ്യമന്ത്രി

  
backup
August 12 2020 | 13:08 PM

ramesh-chennithala-reply-c-m

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രോഗമുക്തി നിരക്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി നുണപറയുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
മൂന്ന് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗികളെ വീട്ടിലേക്ക് വിടാറുള്ളൂവെന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ രോഗികളെ വീട്ടില്‍ പറഞ്ഞുവിടുന്നു എന്നുമാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തലായി അവതരിപ്പിക്കുന്നത്.

അദ്ദേഹം ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്യുന്നില്ലെന്നാണ് തോന്നുന്നത്. കൊവിഡ് വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം വിശദമായ ഡിസ്ചാര്‍ജ് പോളിസി കൊണ്ടുവന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേരളത്തില്‍ പരിശോധന കുറവില്ല. ലോകാരോഗ്യ സംഘടനക്കുപോലും ആ അഭിപ്രായമില്ല. പരിശോധന നെഗറ്റീവാകാതെ ആരെയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന രീതികളും അന്ന് പറഞ്ഞിരുന്നു. ഇത്തരം ഒരു രീതി ആവിഷ്‌കരിച്ചതിന്റെ രേഖകളും ലഭ്യമാണ്. അപ്പോഴാണ് പ്രതിപക്ഷ നേതാവ് പുതുതായി എന്തോ കണ്ടെത്തിയ പോലെ ആരോപണവുമായി രംഗത്ത് വരുന്നത്. സംസ്ഥാനത്ത് തുടക്കത്തില്‍ രണ്ടും മൂന്നും അതിലധികവും ടെസ്റ്റ് നടത്തിയാണ് രോഗികളെ വീട്ടില്‍ വിട്ടിരുന്നത്. ഇത്തരത്തില്‍ 40 ദിവസത്തില്‍ ഏറെ ആശുപത്രിയില്‍ കിടന്ന രോഗികള്‍ വരെയുണ്ടായിരുന്നു. ഇതെല്ലാം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago