ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വോട്ടു ചെയ്യുക: വൃന്ദാ കാരാട്ട്
പയ്യോളി: ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വോട്ടു രേഖപ്പെടുത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. എല്‍.ഡി.എഫ് പയ്യോളി മേഖലാ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അഞ്ചുവര്‍ഷക്കാലം രാജ്യം ഭരിച്ച മോദി സര്‍ക്കാര്‍ ജനാധിപത്യവും, മതനിരപേക്ഷതയും അട്ടിമറിച്ചിരിക്കുകയാണ്. ശക്തമായ ഇടതുപക്ഷ സാന്നിധ്യം കൊണ്ട് മാത്രമേ നാം ആര്‍ജ്ജിച്ചെടുത്ത ജനാധിപത്യ മൂല്ല്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
ലോക് താന്ത്രിക് ജനതാദള്‍ ദേശീയ നേതാവ് എം.പി വീരേന്ദ്രകുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബി. ജെ.പിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ചിന്തിക്കുവാനും വായിക്കുവാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ്. ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷം കരുത്താര്ജ്ജിക്കേണ്ടതുണ്ടെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
സ്വാഗത സംഘം ചെയര്മാന് പി.ടി രാഘവന് അധ്യക്ഷനായി. അഡ്വ. പി. വസന്തം, പി. വിശ്വന്, ടി. ചന്തു, കെ. ദാസന് എം.എല്‍.എ, കെ. ശങ്കരന്, രാമചന്ദ്രന് കുയ്യണ്ടി, എന്‍. ശ്രീധരന്, പി.വി രാമചന്ദ്രന് എന്‍.സി മുസ്തഫ, കെ. ശശിധരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."