ഡബ്ല്യു.എം.ഒയുടേത് സ്ത്രീധനത്തിനെതിരേയുള്ള നിശബ്ദ വിപ്ലവം: മുനവറലി ശിഹാബ് തങ്ങള്‍
മുട്ടില്‍: പതിനഞ്ച് വര്‍ഷമായി തുടരുന്ന യതീംഖാനയുടെ സ്ത്രീധന രഹിത വിവാഹ സംഗമം സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരേയുള്ള നിശബ്ദ വിപ്ലമാണെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വയനാട് മുസ്‌ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിനഞ്ചാമത് സമൂഹവിവാഹസംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ബാധിച്ച സ്ത്രീധനമെന്ന കാന്‍സറിനെതിരേയുള്ള പോരാട്ടമാണിതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഡബ്ല്യു.എം.ഒ വിവാഹസംഗമം മതമൈത്രിയുടെ മഹനീയ മാതൃകയാണെന്നും കാലിക പ്രസക്തമാണെന്ന് കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി ധര്‍മപക്ഷ അഭിപ്രായപ്പെട്ടു. വര്‍ഗീയ ബോധം തിന്മയാണെന്നും വര്‍ഗബോധമാണ് നന്മയെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. കെ.ടി ഹംസ മുസ്‌ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി. റാഷിദ് ഗസ്സാലി കൂളിവയല്‍ ഖുതുബ നിര്‍വഹിച്ചു. ഹാഫിള് നിഅ്മത്തുല്ല ബീഹാര്‍ ഖിറാഅത്ത് നടത്തി. ഹമീദ് പോതിമഠത്തില്‍, ചന്ദ്രിക ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, പി.സി മോഹനന്‍ മാസ്റ്റര്‍, ശ്രീധന്യ സുരേഷ്, പി. ചന്ദ്രന്‍ സംസാരിച്ചു. ദിബ്ബ കുഞ്ഞമ്മദ് ഹാജി, മൊയ്തീന്‍ കുട്ടി, ഹസന്‍ ഹാജി (ഖത്തര്‍), മഹ്മൂദ് കണ്ണൂര്‍, മൊയ്തു മക്കിയാട് (ദുബൈ), അയ്യൂബ്, അക്ബര്‍, ആലിക്കുട്ടി ഹാജി (കുവൈത്ത്), ഹമീദ് വടകര, അസീസ് കോറോം (ദമാം), ഹമീദ് കൂളിവയല്‍ (ഹൈല്‍), വി.പി.എ പൊയിലൂര്‍, അബൂബക്കര്‍ ഹാജി (ചെയര്‍മാന്‍, എം.ഇ.ടി നാദാപുരം), ഡബ്ല്യു.എം.ഒ കമ്മിറ്റി അംഗങ്ങള്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, ജനറല്‍ ബോഡി മെമ്പര്‍മാര്‍ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറിമാരായ മായന്‍ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വനിതാ സംഗമം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ബഷീറ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ മാപ്പിള ഗായകരായ ഫൈസല്‍ നാദാപുരം, ഗഫൂര്‍ കുറ്റ്യാടി എന്നിവര്‍ ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെ ചടങ്ങ് വര്‍ണാഭമാക്കി.
ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും അതിഥികളെ സ്വീകരിക്കുന്നതിനും, ഭക്ഷണം നല്‍കുന്നതിനും അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
ഡബ്ല്യു.എം.ഒ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുറമെ ജില്ലയില്‍ നിന്നുള്ള ആയിരം സ്ത്രീ പുരുഷ വളണ്ടിയര്‍മാര്‍ സേവന നിരതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."