സമൂഹ മാധ്യമങ്ങളിലൂടെ അണികള്‍ നല്‍കുന്ന ആവേശം നേതാക്കള്‍ ചാനലുകളില്‍ ആയുധമാക്കരുത്- സൈബര്‍ ആക്രമണത്തില്‍ സി.പി.ഐ
തിരുവനന്തപുരം: സൈബര്‍ ആക്രമണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ. മുഖപത്രത്തിന്‍രെ എഡിറ്ററിയലിലാണ് സി.പി.ഐ നിലപാട് വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നല്‍കുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കള്‍ ചാനലുകളില്‍ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ടെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ചര്‍ച്ചനയിക്കുന്ന മാധ്യമപ്രവര്‍ത്തകരാകട്ടെ അതിഥികളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയം പയറ്റുന്നതും അമിതമാകുന്നു. ചര്‍ച്ചയ്ക്കുള്ള വിഷയം തിരഞ്ഞെടുക്കുന്നതിലും അവരുടെ രാഷ്ട്രീയലക്ഷ്യമുണ്ട്. തര്‍ക്കങ്ങളിലൂടെയാണെങ്കിലും രാഷ്ട്രീയത്തിലൂന്നിയ ചര്‍ച്ചകളിലേക്ക് തിരിച്ചുവരേണ്ടതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിന് പൊതുസമൂഹത്തെയും സമൂഹമാധ്യമങ്ങളെയും പ്രാപ്തരാക്കണം. മാധ്യമങ്ങളില്‍ അതിനുള്ള വേദികള്‍ സൃഷ്ടിക്കപ്പെടണം. അതത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമായി അത് മാറുകയും വേണം. എന്നാലിവിടെ അണികള്‍ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീര്‍ണതയായേ സമൂഹം വിലയിരുത്തൂ എന്നും ലേഖനത്തില്‍ പറുയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."