തടത്തില്‍ക്കുണ്ട് സ്‌കൂള്‍ കെട്ടിടത്തിലെ തീപിടിത്തം: സമഗ്ര അന്വേഷണം നടത്തണമെന്ന് സര്‍വകക്ഷിയോഗം
വടക്കാങ്ങര: തടത്തില്‍ കുണ്ട് ഗവ. യു.പി സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്ര അന്വേഷണ നടത്തണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. തീപിടിത്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണ പുരോഗതി എങ്ങുമെത്തിയിട്ടില്ല. സ്‌കൂളിന്റെ രണ്ട് ക്ലാസ് മുറികളിലായി സൂക്ഷിച്ചിരുന്ന പഴയ മര ഉരുപ്പടികളുമാണ് നശിച്ചത്. ക്ലാസ് മുറികളും പൂര്‍ണമായും ഉപയോഗശൂന്യമായി. പകല്‍ സമയത്ത് ക്ലാസ്മുറികകത്തു നിന്നാണ് തീ പടരുന്നത് നാട്ടുക്കാര്‍ ആദ്യമായി കാണുന്നത്.
തീ പിടിക്കാനുള്ള കാരണത്തെ കുറിച്ച് ദുരുഹ തുടരുകയാണ്. മധ്യവേനലവധിക്കായി സ്‌കൂളുകള്‍ അടച്ചതിനാല്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധരുടെ സൈ്വര്യവിഹാരകേന്ദ്രമായി സ്‌കൂള്‍ ചുറ്റുപാടും പരിസര പ്രദേശങ്ങളും മാറിയിട്ടുണ്ട്. മയക്കുമരുന്നു ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ളലഹരിവസ്തുക്കളുടെ ഉപയോഗത്തിനായി ഇത്തരം താവളങ്ങള്‍ ഉപയോഗിക്കുന്നു തായി ആരോപണമുണ്ട്.
പുകവലിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നായി ബൈക്കില്‍ എത്തുന്ന കുട്ടികള്‍ ഇപ്പോഴും സ്‌കൂള്‍ മൈതാനിയില്‍ തമ്പടിക്കുകയാണ്.
ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തിക്കിടയില്‍ നിന്നാണ് തീ പിടിക്കാന്‍ കാരണമെന്നാണ് അറിയുന്നത്. സംഭവത്തിലെ ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും മാതൃകാ വിദ്യാഭ്യാസ ഗ്രാമമായി മാറുന്ന വടക്കാങ്ങരയുടെ സാമൂഹ്യ അന്തരിക്ഷത്തെ മലീമസമാക്കാനുള്ള ഗൂഢശക്തികളെ തിരിചറിയണമെന്നും യോഗം ആവശ്യപെട്ടു. സ്‌കൂളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് സി.പി സൈനുല്‍ ആബിദിന്‍അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവള്ളി ഹബീബ ഉദ്ഘാടനം ചെയ്തു. മങ്കട എസ്.ഐ ജോര്‍ജ് ചെറിയാന്‍ ചോക്കാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ലത, സ്ഥിരസമിതി അധ്യക്ഷരായ പി.ജി രമ്യ രാമദാസ്, പി ശിനിമോള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."