HOME
DETAILS
MAL
ഡാമില്‍ ഇറങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി
backup
April 19 2019 | 05:04 AM
കാഞ്ഞാര്‍: ഡാമില്‍ ഇറങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കൈപ്പകവല പഴംകുളം ജോജോ ജോസഫാണ് ജലാശയത്തില്‍ ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളത്തില്‍ ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ വീട്ടുകാരും നാട്ടുകാരും കൂടി.
കുടുബപ്രശ്നങ്ങളാണ് ജോജോയെ ഇത്തരം ഒരു പ്രവൃത്തി ചെയ്യുവാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. സംഭവമറിഞ്ഞ് ഒട്ടേറെ പേര് ഇവിടെയെത്തിയിരുന്നു. ഇയാള്‍ അവിവാഹിതനാണ്. വിവരം അറിഞ്ഞെത്തിയ കാഞ്ഞാര്‍ പൊലിസ് ഇയാളെ അനുനയിപ്പിച്ച് കരയ്ക്ക് കയറ്റി.
മൂലമറ്റത്തു നിന്ന് അഗ്നി രക്ഷാസേനയെത്തിയപ്പോള് യുവാവ് വെള്ളത്തില്‍ നിന്നും കരയ്ക്ക് കയറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."