നിയമസഭാ സമ്മേളനം സമാപിച്ചു
തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ 15 ദിവസം നീണ്ടു നിന്ന ഒന്നാം സമ്മേളനം സമാപിച്ചു. ജൂണ്‍ രണ്ടിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങിയത്. മൂന്നിന് സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുത്തു.
24നായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. 28 മുതല്‍ 30 വരെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചര്‍ച്ച നടന്നു. 29 ന് ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുത്തു.
ജൂലായ് 8ന് ബജറ്റ് അവതരിപ്പിച്ചു. 11, 12, 13 തിയതികളില്‍ ബജറ്റ് പൊതുചര്‍ച്ച നടന്നു. സമ്മേളനത്തിനിടയില്‍ അവതരിപ്പിച്ച 2016 ലെ നിയമസഭ (അയോഗ്യതകള്‍ നീക്കം ചെയ്യല്‍) ഭേദഗതി ബില്‍ ഒന്നാം സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ പാസാക്കി. ചോദ്യവേളയില്‍ 4,706 ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.
15 ദിവസം നീണ്ട ഒന്നാം സമ്മേളനത്തിനിടെ ഏഴ് അടിയന്തര പ്രമേയങ്ങള്‍ക്ക് അവതരണാനുമതി തേടിക്കൊണ്ടുള്ള നോട്ടിസുകളും 20 ശ്രദ്ധക്ഷണിക്കലുകളും 115 ഉപക്ഷേപങ്ങളും അവതരിപ്പിച്ചു. ബജറ്റിനു പുറമെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വി.എസ്. അച്യുതാനന്ദനെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമസഭാ ഭേദഗതി ബില്ലും നാലു സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കൊണ്ട് വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച പ്രമേയവും എസ്.ബി.ടി, എസ്.ബി.ഐ ലയനത്തിനെതിരേയുള്ള നിയമസഭയുടെ പ്രമേയവുമാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. 44 പുതിയ അംഗങ്ങള്‍ സഭയിലെത്തിയതാണ് സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."