വികസന സെമിനാര്‍ നടത്തി
പെരുമ്പാവൂര്‍: 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2017-18 വാര്‍ഷിക കരട് പദ്ധതി രൂപീകരണത്തിന് വാഴക്കുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.
പഞ്ചായത്തിലെ 2017-18 വര്‍ഷം ബജറ്റ് വിഹിതപ്രകാരം പഞ്ചായത്തില്‍ പ്ലാന്‍ വിഹിതം ജനറല്‍ 1,73,82,000, എസ്.സി.പി 66,70,000, പട്ടികവര്‍ഗ്ഗം 2,88,000, 14-ാം ധനകാര്യ കമ്മീഷന്‍ 96,48,000, റോഡ് വിഹിതം 1,62,70,000, നോണ്‍ റോഡ് 38,80,000, സംസ്ഥാന - കേന്ദ്ര വിഹിതങ്ങളും തനത് ഫണ്ടും ചേര്‍ത്ത് 6,26,54,000 രൂപയുടെ 195 കരട് പദ്ധതികളാണ് വികസന സെമിനാര്‍ ചര്‍ച്ച ചെയ്തത്.
ഉത്പാദന മേഖലയ്ക്ക് മുന്‍ഗണന നല്‍കിയും നവകേരള മിഷന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ദേശങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുല്‍ മുത്തലിബ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി മൊയ്തുണ്ണിക്കുട്ടി പദ്ധതി വിശദീകരണം നടത്തി.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലിയാര്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നൂര്‍ജഹാന്‍ സക്കീര്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ ജബ്ബാര്‍, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷെറീന ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ മണി, വാഴക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം അബ്ദുല്‍ കരീം, മാറംമ്പിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം അബ്ദുല്‍ അസീസ്, പഞ്ചായത്തംഗങ്ങളായ സനിത റഹീം, കൃഷ്ണ കുമാര്‍, സരോജിനി ശങ്കരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി മക്കാര്‍, മമ്മി സെഞ്ച്വറി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."