HOME
DETAILS

ഊര്‍ങ്ങാട്ടിരിയുടെ തൊണ്ട വരളുന്നു...

  
backup
April 19 2019 | 05:04 AM

%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%a3%e0%b5%8d

എന്‍.സി ഷെരീഫ്


അരീക്കോട്: വേനല്‍ച്ചൂട് കനത്തതോടെ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് ഊര്‍ങ്ങാട്ടിരിയിലെ ജനങ്ങള്‍. കാട്ടുചോലകളും അരുവികളും വറ്റിവരണ്ടതു മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കുകയാണ്.
മലമുകളിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനവും വന നശീകരണവുമാണ് കടുത്ത ജലക്ഷാമത്തിലേക്ക് ഈ പ്രദേശമെത്താന്‍ കാരണം. കിലോമീറ്ററുകള്‍ താണ്ടിയാണ് ആദിവാസികള്‍ ഊരുകളിലേക്കു കുടിവെള്ളമെത്തിക്കുന്നത്. സ്ത്രീകളും കുട്ടികളും ദാഹജലത്തിനായി ദിനേന മലകയറിയിറങ്ങുന്നത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
ജില്ലയില്‍ ഏറ്റവുമധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഊര്‍ങ്ങാട്ടിരിയിലാണ്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വെണ്ടേക്കുംപൊയില്‍ മുതല്‍ ചെക്കുന്ന് മലവരെ മാത്രമായി അന്‍പതോളം ക്വാറികളാണുള്ളത്. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തിനായി ചോലകളും അരുവികളും തകര്‍ത്തതോടെ ചാലിയാറിന്റെ പ്രധാന പോഷകനദിയായ ചെറുപുഴയില്‍ വെള്ളം കുറഞ്ഞു. ചെറുപുഴയെ ആശ്രയിച്ചിരുന്നവര്‍ക്കു വലിയ പ്രയാസമാണ് ഇതുമൂലമുണ്ടായത്. വരള്‍ച്ച രൂക്ഷമായതോടെ പ്രദേശത്തെ കാര്‍ഷിക വിളകളും കരിഞ്ഞുണങ്ങിയിട്ടുണ്ട്.
മൈലാടി, ചീങ്കണ്ണി, ഊന്തും പാലി, ഓടക്കയം, കൊടുമ്പുഴ, പന്നിയാന്മല, കുരീരി, കളകപ്പാറ, കരിമ്പ്, നെല്ലിയായിനി, ആലാപ്പാറ, വെറ്റിലപ്പാറ എന്നീ ഊരുകളിലായി ഇരുനൂറ്റിഎണ്‍പതോളം ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ ജലവിതരണ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. മൈലാടി ആദിവാസി കോളനിയില്‍ നിര്‍മിച്ച മഴവെള്ള സംഭരണികളെല്ലാം ചോര്‍ന്നൊലിക്കുകയും ചെയ്യുന്നുണ്ട്.
ക്വാറികളുടെ കടന്നുകയറ്റത്തില്‍ ഊര്‍ങ്ങാര്‍ട്ടിരിയില്‍ ചെറുതും വലുതുമായി ഇരുപതിലേറെ അരുവികളും നീര്‍ചോലകളുമാണ് തകര്‍ക്കപ്പെട്ടത്. ഇത് കാട്ടരുവികളിലെ വെള്ളത്തെ ആശ്രയിച്ചിരുന്നവരെ ദുരിതത്തിലാക്കി.
സമുദ്രനിരപ്പില്‍നിന്ന് 1600 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചെക്കുന്ന് മലയില്‍നിന്ന് ഉദ്ഭവിച്ചിരുന്ന എല്ലാ കാലങ്ങളിലും ജലസമൃദ്ധമായ അഞ്ച് അരുവികള്‍ പാടെ വറ്റാനിയിടയാക്കിയത് ആദിവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുയാണ്. വീണ്ടെടുക്കാനാകാത്ത വിധത്തില്‍ അരുവികള്‍ തകര്‍ത്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃര്‍ തയാറാകുന്നില്ല. എല്ലാ വേനലിലും കുടിവെള്ളത്തിനായി ആദിവാസികള്‍ മലയിറങ്ങി കിലോമീറ്ററുകള്‍ നടക്കേണ്ട സ്ഥിതിയിലാണ്. തോട്ടുമുക്കം, ഓടക്കയം, വെറ്റിലപ്പാറ, വടക്കുംമുറി, ഈസ്റ്റ് വടക്കുംമുറി, കല്ലരിട്ടക്കല്‍, മൈത്രയുടെ ചില പ്രദശങ്ങള്‍ എന്നീ ഭാഗങ്ങളില്‍ കനത്ത കുടിവെള്ള ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്. അനധികൃത ക്വാറികള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസില്‍ രണ്ടായിരത്തിലേറെ പരാതികളുണ്ടെങ്കിലും പരിഹാരം സാധ്യമാകുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago