ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി പോലീസിന് മെഷിനറി കൈമാറി
ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി ജിദ്ദ എടവണ്ണ പോലീസ് വോളന്റീർസിനുള്ള മെഷീൻ വാൾ കൈമാറി. എടവണ്ണ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ ഒതായി ചാത്തലൂർ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് പി.വി അഷ്‌റഫ് സ്പോൺസർ ചെയ്‌ത മെഷീൻ വാൾ, യുവ സാമൂഹിക പ്രവർത്തകൻ പി.വി റിസ്‌വാൻ അൻവർ, എടവണ്ണ എസ്.ഐ വിജയ രാജന് കൈമാറി. കാലാവസ്ഥ ശക്തിപ്പെട്ടുക്കൊണ്ടിരിക്കുകയും മരങ്ങൾ കടപുഴകി വീണു റോഡുകൾ ബ്ലോക്കായി കൊണ്ടിരിക്കുന്ന സമയത്ത് ഇത് വളരെ ഉപകാരപ്രദമാക്കുമെന്ന് എസ്. ഐ വിജയനും എസ്. ഐ ബഷീറും അഭിപ്രായപ്പെട്ടു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒസിഡബ്ള്യുസി സാമ്പത്തിക സഹായം ചെയ്‌തു വരുന്നുണ്ട്. എസ്. ഐ ബഷീർ, റൈറ്റർ ശശി. സിപിഒ ജിതസ്, പോലീസ് വളണ്ടിയർ ക്യാപ്റ്റൻ ജംഷീർ, കമ്മറ്റി ഭാരവാഹികളായ കെ സി അർഷാദ്, ഹബീബ് കാഞ്ഞിരാല എന്നിവർ സംസാരിച്ചു. കമ്മിറ്റീ രക്ഷാധികാരി സുൽഫീക്കർ ഒതായി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."