HOME
DETAILS

അണക്കെട്ടുകള്‍ സമൃദ്ധം

  
backup
August 14 2020 | 06:08 AM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82


തൊടുപുഴ: മണ്‍സൂണ്‍ രണ്ട് മാസം പിന്നിട്ടിട്ടും ജലനിരപ്പുയരാതിരുന്ന വൈദ്യുതി ബോര്‍ഡ് - ജലവിഭവ വകുപ്പ് അണക്കെട്ടുകള്‍ 12 ദിവസം കൊണ്ട് ജലസമൃദ്ധം.
ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്നലെ രാവിലെ വരെ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത് ഒരു മാസം കൊണ്ട് പ്രതീക്ഷിച്ചതിലും അധികം ജലം. 1629 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ ഒരു മാസം കൊണ്ട് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 12 ദിവസം കൊണ്ട് ഒഴുകിയെത്തിയത് 1727.5 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ്. ജലവിഭവ വകുപ്പിനു കീഴിലുള്ള 20 അണക്കെട്ടുകളില്‍ 12 ലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിട്ടിരിക്കുകയാണ്.
ഓഗസ്റ്റ് ഒന്നിന് കെ.എസ്.ഇ.ബി ഡാമുകളില്‍ മൊത്തം 32 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെയത് 64 ശതമാനമായി.
കാറ്റഗറി ഒന്നില്‍പ്പെട്ട വലിയ അണക്കെട്ടുകളായ ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ 63 ശതമാനവും കാറ്റഗറി രണ്ടിലെ കുറ്റ്യാടി, തരിയോട്, ആനയിറങ്കല്‍, പൊന്‍മുടി ഡാമുകളില്‍ 75 ശതമാനവും മൂന്നില്‍പ്പെട്ട നേര്യമംഗലം, പെരിങ്ങല്‍, ചെങ്കുളം, ലോവര്‍പെരിയാര്‍, കക്കാട് അണക്കെട്ടുകളില്‍ 73 ശതമാനവും വെള്ളം നിലവിലുണ്ട്. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് 2370.18 അടിയായിരുന്നു ജലനിരപ്പ്.
ഇതു സംഭരണ ശേഷിയുടെ 64.18 ശതമാനമാണ്. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ഉയര്‍ന്നത് 33.84 അടി ജലനിരപ്പാണ്. കുറഞ്ഞദിവസങ്ങള്‍ക്കുള്ളില്‍ അണക്കെട്ടിലെ ജലനിരപ്പ് ഇത്രയും ഉയരുന്നത് റിക്കാര്‍ഡാണ്.
ഇതിനിടെ കാലവര്‍ഷം വീണ്ടും ശക്തമായാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനുള്ള ശ്രമം ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം ഉയര്‍ത്തി. 4.613 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉത്പ്പാദനം. കേന്ദ്ര ജലകമ്മിഷന്റെ റൂള്‍കര്‍വ് പ്രകാരം ഓഗസ്റ്റ് 30 ന് ജലനിരപ്പ് 2384.51 അടിയായി ക്രമീകരിക്കണം. അടുത്ത 16 ദിവസത്തിനുള്ളില്‍ 14.01 അടി വെള്ളംകൂടി സംഭരിക്കാം. ഇന്നലത്തെ കണക്കനുസരിച്ച് ജലവിഭവ വകുപ്പിന്റെ നെയ്യാര്‍-68 ശതമാനം, കല്ലട-61, മലങ്കര-72, വാഴാനി-56, ചിമ്മണി-70, പീച്ചി-41, മലമ്പുഴ-59, മംഗലംഡാം-81,പോത്തുണ്ടി-73,മീങ്കര-56,ശിരുവാണി-68 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago