HOME
DETAILS

'ഏറ്റവും ശക്തനായ പോരാളിയേയാണ് അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്'- പ്രതിപക്ഷത്തിനരികെ സീറ്റൊരുക്കിയതില്‍ സച്ചിന്‍; കയ്യടിയോടെ സ്വീകരിച്ച് സഭ

  
backup
August 14 2020 | 09:08 AM

national-sachin-pilot-on-assembly-seating54

ജയ്പൂര്‍: നിയമസഭയിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി സച്ചിന്‍ പൈലറ്റ്. നിയമസഭയിലെ അദ്ദേഹത്തിന്റെ വാക്കുകളെ അണികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയില്‍ നിന്നു അകലെയായി പ്രതിപക്ഷത്തിനരികെ തന്റെ സീറ്റൊരുക്കിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടര്‍ന്നാണ് സീറ്റുമാറ്റം.

സീറ്റ് പ്രതിപക്ഷത്തിനരികെ കണ്ട താന്‍ ആദ്യം അല്‍ഭുതപ്പെട്ടെന്ന് പറഞ്ഞ അദ്ദേഹം പിന്നീടാണ് തനിക്കാ കാര്യം മനസ്സിലായതെന്ന് കൂട്ടിച്ചേര്‍ത്തു.

'എന്തു കൊണ്ടാണ് എന്റെ സീറ്റ് അതിര്‍ത്തിയിലാക്കിയിരിക്കുന്നത്. എന്തു കൊണ്ടാണ് എന്നെ പ്രതിപക്ഷത്തിനടുത്ത് ഇരുത്തിയിരിക്കുന്നത്. കാരണം അത് അതിര്‍ത്തിയാണ്. ഏറ്റവും ധൈര്യശാലിയും ശക്തിമാനുമായ പോരാളിയേയാണ് അതിര്‍ത്തിയിലേക്കയക്കുന്നത്'- അദ്ദേഹം പറഞ്ഞു.

'നിരവധി കാര്യങ്ങള്‍ ഇനിയും പറയും. കൂടുതല്‍ വെളിപ്പെടുത്തും. ഞങ്ങള്‍ക്ക് പറയാനും ചെയ്യാനും എന്തൊക്കെയാണോ ഉള്ളത് അതെല്ലാം. ഞങ്ങളുടെ അസുഖങ്ങളെല്ലാം ഭേദമായി. ഡല്‍ഹിയിലെ ഒരു ഡോക്ടറുമായി ഞങ്ങള്‍ ആലോചിച്ചു, ഞങ്ങള്‍ ഇപ്പോള്‍ തിരിച്ചെത്തി'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കടന്നാക്രമണത്തിന് ഞങ്ങള്‍ തയ്യാറാണ്. അതും കവചവും പരിചയും ഉപയോഗിച്ചുള്ള ആക്രമണത്തിന്- അദ്ദേഹം പറഞ്ഞു.

മാസത്തിലേറെ നീണ്ട പ്രതിസന്ധിക്കു ശേഷം മടങ്ങിയെത്തിയ സച്ചിനെ ഊഷ്മളമായാണ് ഗെലോട്ട് സ്വീകരിച്ചത്. എല്ലാം അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരു നേതാക്കളുടേയും ആദ്യ കൂടിക്കാഴ്ച.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago