ലോകബാങ്ക് സംഘം വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു
ചെറുതുരുത്തി: ലോകബാങ്ക് പ്രതിനിധി സംഘം വള്ളത്തോള്‍നഗര്‍ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. ബാങ്കിന്റെ സഹകരണത്തോടെ വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് ആരംഭിച്ച പകല്‍ വീടും, പഞ്ചായത്തിന്റെ ജനസേവന കേന്ദ്രവും സന്ദര്‍ശിച്ച സംഘം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.
സീനിയര്‍ ഡെവലപ്പ്മെന്റ് കണ്‍സള്‍ട്ടന്റ് ഡോ.സി.ജെ പോള്‍, പ്രേമ പോള്‍, ജില്ലാ കോ -ഓഡിനേറ്റര്‍ ശ്രീവിദ്യ എന്നിവരാണ് വള്ളത്തോള്നഗറിലെത്തിയത്. പഞ്ചായത്തുമായി ചേര്‍ന്ന് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത സംഘം അറിയിച്ചു.
ചെറുതുരുത്തി എല്‍.പി സ്കൂള്‍ സ്മാര്‍ട്ട് സ്കൂളാക്കുക, അങ്കണവാടികളുടെ നവീകരണം, സമഗ്ര കുടിവെള്ള പദ്ധതികളുടെ ആസൂത്രണം, വനിതാ സാംസ്ക്കാരിക കേന്ദ്രം എന്നീ പദ്ധതികളെ സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി ലോകബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ഈ പദ്ധതികള്‍ അനുഭാവ പൂര്‍ണം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ, വൈസ് പ്രസിഡന്റ് എം.സുലൈമാന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ടി തമ്പിമണി, വിനീത ബാബു, അജിത രവികുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."