HOME
DETAILS

എച്ച്1 എന്‍1: രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധന ജാഗ്രതാ നിര്‍ദേശവുമായി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം

  
backup
May 01 2017 | 02:05 AM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d1-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d1-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a3%e0%b5%8d

 

തിരുവനന്തപുരം: അല്‍പം ശ്രദ്ധിച്ചാല്‍ എച്ച്1 എന്‍1 ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. പരിസരശുചിത്വവും വ്യക്തി ശുചിത്വവും പ്രധാനമാണ്. പനി വന്നാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാകുന്നവയാണ് എല്ലാതരം പകര്‍ച്ചപ്പനികളും.
മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച്1 എന്‍1. ജലദോഷ പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് പകരുന്നത്. 2009 മുതല്‍ ഇത് കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പടരുന്നുണ്ട്.
2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പനി, ജലദോഷം,ചുമ, തൊണ്ടവേദന, ശരീര വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ അസാധാരണമായി നീണ്ടു പോകുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടണം. ഗര്‍ഭിണികള്‍,വയോധികര്‍, പ്രമേഹം,ആസ്മ, ഹൃദ്രോഹം, കരള്‍ രോഗം, വൃക്കരോഗം, രക്താദിസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സ്വയം ചികിത്സ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എച്ച്1 എന്‍1 പകര്‍ച്ച തടയാനായി രോഗബാധിതര്‍ പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂള്‍, അങ്കണവാടി, ഉത്സവപ്പറമ്പ് പോലെ ആളുകള്‍ കൂടുന്ന സ്ഥലത്ത് രോഗം പൂര്‍ണമായും മാറിയശേഷം മാത്രം പോകുക.
ആവശ്യത്തിന് വിശ്രമിക്കുക, രോഗിക്കായി പ്രത്യേകം മുറി ഏര്‍പ്പെടുത്തുക, മുറിയില്‍ വായു സമ്പര്‍ക്കം ഉറപ്പുവരുത്തുക, ഒരാള്‍ മാത്രം രോഗിയുടെ പരിചരണ ചുമതല ഏറ്റെടുക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചെറിയ ടവല്‍ കൊണ്ട് വായും മൂക്കും മൂടുക, സന്ദര്‍ശകരെ ഒഴിവാക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക, പോഷകാഹാരങ്ങളും കഞ്ഞിവെള്ളമോ മറ്റു ചൂടു പാനീയങ്ങളോ ധാരാളമായി കഴിക്കുക എന്നിവയാണ് രോഗികളും പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago
No Image

ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിലെ സാഹസികയാത്ര; ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 months ago