HOME
DETAILS
MAL
ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ബോണസും ഉത്സവബത്തയും: ഉത്തരവിറങ്ങി
backup
August 15 2020 | 12:08 PM
തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ബോണസും, ഉത്സവ ബത്തയും, അഡ്വാന്‍സും അനുവദിച്ച് ഉത്തരവിറങ്ങി.27,360 രൂപവരെ ശമ്പളമുളളവര്‍ക്ക് 4000 രൂപയാണ് ബോണസ് . ഇതിനുമുകളില്‍ ശമ്പളമുളളവര്‍ക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നല്‍കും. ഓണം അഡ്വാന്‍സായി 15,000 രൂപവരെ അനുവദിക്കും.
പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, കരാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്ക് 5000 രൂപ അഡ്വാന്‍സ് അനുവദിക്കും. ആഗസ്തിലെ ശമ്പളവും സെപ്തംബറിലെ പെന്‍ഷനും മുന്‍കൂറായി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം 24, 25, 26 തീയതികളില്‍ ഇവ വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സുമാണ് സര്‍ക്കാര്‍ ഇത്തവണയും നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."