കോണ്‍ഗ്രസിന് ജനസമ്മിതിയുള്ള നേതാക്കള്‍ താഴെത്തട്ടിലില്ല: എ.കെ ആന്റണി
തിരുവനന്തപുരം: ജനസമ്മിതിയുള്ള നേതാക്കള്‍ താഴെത്തട്ടിലില്ലാത്തതാണ് കോണ്‍ഗ്രസിന്റെ പോരായ്മയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ തിരഞ്ഞെടുപ്പില്‍ തമ്മിലടിക്കരുതെന്നും പുതിയ പ്രവര്‍ത്തകര്‍ക്കവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി നേതൃത്വത്തെ കുറിച്ച് പാര്‍ട്ടിയില്‍ തര്‍ക്കമില്ല. തിരിച്ചടികള്‍ താല്‍കാലികം മാത്രമാണെന്നും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ആന്റണി വ്യക്തമാക്കി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെയും സെക്രട്ടറിയായ പി.സി വിഷ്ണുനാഥിനെയും ആന്റണി അഭിനന്ദിച്ചു.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിന്റെ മേല്‍നോട്ടം ലഭിച്ച നേതാക്കള്‍ക്കിത് വെല്ലുവിളി നിറഞ്ഞ ചുമതലയാണെന്നും അവിടെ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ഇരുവര്‍ക്കും കഴിയട്ടെയെന്നും എ.കെ ആന്റണി പറഞ്ഞു.
വസതിയിലെത്തി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസനാണ് എ.കെ ആന്റണിക്ക് അംഗത്വം നല്‍കിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ടി. ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."