ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന് കൊവിഡ് ബാധിച്ച് മരിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്(73) കൊവിഡ് ബാധിച്ച് മരിച്ചു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസം 12ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചിപ്പ ചൗഹാന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ഹരിയാനയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.വൈകുന്നരത്തോടെ നില കൂടുതല്‍ വഷളാവുകളും അന്ത്യം സംഭവിക്കുകയുമായിരുന്നു.
40 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച ചൗഹാന് സുനില്‍ ഗാവസ്കറുടെ ദീര്‍ഘകാല ഓപ്പണിങ് പങ്കാളിയായിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷ പദവിയടക്കം വഹിച്ചിട്ടുണ്ട്. ആസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 31.57 ശരാശരിയില്‍ 2084 റണ്‍സും ഏഴ് ഏകദിനങ്ങളില്‍ നിന്നായി 21.85 ശരാശരിയില്‍ 153 റണ്‍സും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ല്‍ അര്‍ജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."