HOME
DETAILS
MAL
വിദേശികളുടെ മൊബൈല്‍ കണക്ഷന് നിയന്ത്രണം താല്‍ക്കാലികമെന്ന്
backup
May 01 2017 | 13:05 PM
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് രണ്ട് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ മാത്രമായി ചുരുക്കാനുള്ള തീരുമാനം താല്‍ക്കാലികമാണെന്ന് ടെലികോം അതോറിറ്റി.
കൂടുതല്‍ മൊബൈല്‍ സിം ഫോണ്‍ കാര്‍ഡുകള്‍ കരസ്ഥാമാക്കി ചിലര്‍ രാജ്യത്തു ഭീകര പ്രവര്‍ത്തനത്തിനു ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം ലംഘിച്ചു കുടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കരസ്ഥമാക്കുന്നതിനു നിയന്ത്രണം കൊണ്ടുവന്നത്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത് തങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുകയും നഷ്ടത്തിനു ഇടയാക്കുകയും ചെയ്തതായി പല മൊബൈല്‍ ഫോണ്‍ കമ്പനികളും പരാതിപെട്ടിരുന്നു.ഇതിനാലാണ് വിദേശികള്‍ക്ക് രണ്ട് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ മാത്രമായി ചുരുക്കാനുള്ള തീരുമാനം താല്‍ക്കാലികമാണെന്ന് സഊദി ടെലികോം അതോറിറ്റി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."