HOME
DETAILS
MAL
ക്രൈംബ്രാഞ്ചിന് കേസെടുക്കാന്‍ ഡി.ജി.പിയുടെ അനുമതി വേണമെന്ന വിവാദ ഉത്തരവില്‍ തിരുത്തല്‍
backup
August 18 2020 | 06:08 AM
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് കേസുകള്‍ കൈമാറാനും രജിസ്റ്റര്‍ ചെയ്യാനും ഡി.ജി.പിയുടെ അനുമതി വേണമെന്ന ഉത്തരവ് തിരുത്തുന്നു. ക്ലറിക്കല്‍ പിഴവ് സംഭവിച്ചതാണെന്നും പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും പൊലിസ് ആസ്ഥാനത്തു നിന്നും അറിയിച്ചു.
എല്ലാ കേസുകളിലും അനുമതി വേണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി. കോടതി നിര്‍ദ്ദേശിച്ചാലും ഏത് കേസെടുക്കണമെങ്കിലും ഡി.ജി.പിയുടെ അനുമതി നിര്‍ബന്ധമാണെന്നായിരുന്നു സര്‍ക്കുലര്‍.
ഉത്തരവ് ക്രൈംബ്രാഞ്ചിന്റെ അധികാരത്തില്‍ കൈകടത്തലാണെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് ഉത്തരവ് തിരുത്താന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."