പി.എസ്.സി പരീക്ഷ ഇനിമുതല്‍ രണ്ടുഘട്ടം; മാറ്റിവെച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ രീതിയില്‍ മാറ്റം വരുത്തുമെന്ന് ചെയര്മാന് എം.കെ സക്കീര്‍. രണ്ട് ഘട്ടമായിട്ടായിരിക്കും പിഎസ്സി പരീക്ഷ ഇനി നടക്കുന്നത്. രണ്ടാം ഘട്ടം കഴിഞ്ഞാല്‍ ഇന്റര്‍വ്യു ഉള്ള തസ്തികകള്‍ക്ക് ഇന്റര്‍വ്യു നടത്തിയ ശേഷം ഫൈനല്‍ പരീക്ഷാ റാങ്ക് ലിസ്റ്റ് പുറത്തുവിടും. അല്ലാത്തവയ്ക്ക് ഇന്റര്‍വ്യു ഇല്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക.
അതേസമയം, നിലവിലെ റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
മാറ്റിവെച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍ നടത്തിത്തുടങ്ങും. കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷകള്‍ നടത്തുക. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയര്മാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."