അനുഗ്രഹമായി വേനല്‍ മഴ: ചെറുപുഴയില്‍ വെള്ളമെത്തി
കരുളായി: വെള്ളിയാഴ്ച വരെ വര@ുണങ്ങി കിടന്ന ചെറുപുഴയില്‍ വീണ്ട@ും വെള്ളമെത്തി. വെള്ളിയാഴ്ച സന്ധ്യയോടെ കരുളായിയിലും വനത്തിലും കുറേനേരം തോരാതെ പെയ്ത മഴയാണ് ചെറുപുഴയെ വീ@ണ്ടും നീരണിയിച്ച് പുഴയാക്കിമാറ്റിയത്. രാത്രി മുതല്‍ തന്നെ പുഴയില്‍ വെള്ളം വന്നു തുടങ്ങി.
വനം അതിരിട്ട് ഒഴുകുന്ന സ്ഥലത്ത് പുഴ പൂര്‍ണമായും വറ്റിയിരുന്നു. ഇപ്പോള്‍ ഈ ഭാഗങ്ങളില്‍ മുട്ടറ്റം വെള്ളമു@ണ്ട്. കൂടാതെ വെള്ളത്തിന് നല്ല ഒഴുക്കുമു@ണ്ട്. ചെറുപുഴ, ഭൂമിക്കുത്ത്, പനിച്ചോല തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അലക്കാനും കുളിക്കാനും ചെറുപുഴയെയാണ് ആശ്രയിക്കുന്നത്.
വേനല്‍ രൂക്ഷമാകുന്നതിന് മുന്‍പുതന്നെ പുഴവറ്റിയത് ഇവിടുത്തുകാരെ ആശങ്കയിലാക്കിയിരുന്നു. പുഴയില്‍ നീരൊഴുക്ക് വീ@ും തുടങ്ങിയത് പുഴയെ ആശ്രയിക്കുന്നവരുടെ ആശങ്ക അകറ്റിയിട്ടു@ണ്ട്. കൂടാതെ വനത്തില്‍ ശക്തമായി മഴ പെയ്യുകയും പുഴയില്‍ നീരൊഴുക്ക് വീ@ും പുനഃരാരംഭിക്കുകയും ചെയ്തതോടെ വന്യമൃഗങ്ങള്‍ക്കും ഏറെ ആശ്വാസമായിട്ടു@്. കാട്ടു തീക്കുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."