HOME
DETAILS
MAL
മധ്യപ്രദേശ് സര്‍ക്കാര്‍ സാമ്പത്തിക വര്‍ഷം മാറ്റി
backup
May 02 2017 | 19:05 PM
ന്യൂഡല്‍ഹി: രാജ്യത്തെസാമ്പത്തിക വര്‍ഷം മാറ്റി ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്നത് ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലമാണ്. ഇത് ബ്രിട്ടീഷുകാരുടെ കാലത്തുള്ള രീതിയാണെന്ന് പറഞ്ഞാണ് ഇത് മാറ്റാനുള്ള ആലോചന നടത്തുമെന്ന് മോദി വ്യക്തമാക്കിയത്.
എന്നാല്‍ അതിന് മുന്‍പുതന്നെ മധ്യപ്രദേശ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നടന്ന നീതി ആയോഗ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തുറന്ന ചര്‍ച്ച നടത്തണമെന്ന് മോദി വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."