മോദിയുടേത് മാനവികതയെ തകര്‍ക്കുന്ന നിലപാട്: യെച്ചൂരി
കണ്ണൂര്‍: മാനവികതയും ധാര്‍മിക മൂല്യങ്ങളും തകര്‍ക്കുന്ന നിലപാടാണു നരേന്ദ്രമോദി പ്രചരിപ്പിക്കുന്നതെന്നു സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരില്‍ ഇടതു മുന്നണി തെരഞ്ഞെടുപ്പ് റാലിയും രക്തസാക്ഷി കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളത്തിന്റെ സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കുമെന്നാണു മോദി പറഞ്ഞത്.
എന്നാല്‍ കേരളത്തിന്റെ സംസ്കാരത്തിനും ധാര്‍മികമൂല്യങ്ങള്‍ക്കും വിരുദ്ധമായി മാനവികതയെ തകര്‍ക്കുന്ന നിലപാടാണു മോദി സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും. വിദ്വേഷം, അക്രമം എന്നീ ആശയങ്ങളെയാണു മോദിയും ബി.ജെ.പിയും ആര്.എസ്.എസും പ്രതിനിധീകരിക്കുന്നത്. മോദിയും ജനങ്ങളും തമ്മിലുള്ള മത്സരമാണിത്. രാജ്യത്ത് അഴിമതിരഹിത സര്‍ക്കാരാണെന്നാണു മോദിയുടെ അവകാശവാദം. എന്നാല്‍ റാഫേല്‍ ഇടപാടില്‍ അഴിമതി നടത്തിയതിന്റെ പുതിയ തെളിവുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതിപ്പണമാണ് ബി.ജെ.പിയിലേക്ക് എത്തുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്, ഷെയ്ക്ക് പി. ഹാരിസ്, പി.പി ദിവാകരന്, സി.പി ഷൈജന്‍, വെള്ളോറ രാജന്, ഹമീദ് ഇരിണാവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."