സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സുധാകരന്‍; ശ്രീമതി ധര്‍മടത്ത്
കണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരുദിവസംമാത്രം ബാക്കിനില്‍ക്കെ അവസാനവട്ട പര്യടനവുമായി മുന്നണി സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ കണ്ണൂരിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു ഇന്നലെ പ്രചാരണം ആരംഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതി ധര്‍മടം മണ്ഡലത്തിലായിരുന്നു പ്രചാരണത്തിനിറങ്ങിയത്.
കക്കാട് സ്പിന്നിങ് മില്‍, ജീസണ്‍സ് മറ്റ് വിവിധ തൊഴില്‍ ശാലകളും ശാദുലി പള്ളിയും റഹ്മാനിയ പള്ളിയും സന്ദര്‍ശിച്ച് തൊഴിലാളികളോടും വിശ്വാസികളോടും സുധാകരന്‍ വോട്ട് അഭ്യര്‍ഥിച്ചു. ഉച്ചകഴിഞ്ഞ് മാണിക്കക്കാവില്‍ നിന്നാണു പര്യടനം ആരംഭിച്ചത്. കസാനകോട്ടയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് സ്ഥാനാര്‍ഥിയെ ബൈക്കുകളില്‍ യുവജനങ്ങള്‍ അനുഗമിച്ചു. തെക്കിബസാര്‍, തളാപ്പ്, താളിക്കാവ്, പയ്യാമ്പലം, ബര്‍ണശ്ശേരി, ആയിക്കര, മുക്കടവ്, നീര്‍ച്ചാല്‍ പാലം, കൊച്ചിപ്പള്ളി, നാലുവയല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തയ്യിലില്‍ സമാപിച്ചു.
ധര്‍മടം മണ്ഡലത്തിലെ ആഡൂര്‍ പാലം പരിസരത്തു നിന്നാണു ശ്രീമതി ആരംഭിച്ചത്. കടമ്പൂര്‍ ധനേഷന്‍പീടിക, മാമ്മാക്കുന്ന്, പാച്ചാക്കര, അംബേദ്കര്‍ കോളനി, എന്‍.ആര്‍ പീടിക, പിണറായി ഗ്രാന്‍മ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേശം ഉച്ചയ്ക്കു ചക്കരക്കല്‍ ടൗണില്‍ സമാപിച്ചു. ഉച്ചകഴിഞ്ഞ് മട്ടന്നൂര്‍, ധര്‍മ്മടം മണ്ഡലത്തില്‍ റോഡ് ഷോയും നടത്തി. കൂടാളിയില്‍ നിന്നാരംഭിച്ച റോഡ് ഷോ എടയന്നൂര്‍, മട്ടന്നൂര്‍, ഉരുവച്ചാല്‍, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൈതേരി, മാനന്തേരി, ചിറ്റാരിപറമ്പ്, കോളയാട്, മാലൂര്‍, ശിവപുരം, വായാന്തോട്, കീഴല്ലൂര്‍, തട്ടാരി വഴി ധര്‍മടം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പര്യടനത്തിനു ശേഷം പെരളശ്ശേരിയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."