ജോലി നഷ്ടപ്പെട്ട സുധീഷ് സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു
റിയാദ്: ജോലി നഷ്ടപെട്ടു നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിയ തിരുവനന്തപുരം സ്വദേശി സുധീഷ് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. രണ്ട് വർഷം മുമ്പ് റിയാദിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി ജീവനക്കാരനായി എത്തിയ വിദേശം ദുരിതത്തിലായതിനെ തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ സഹായത്തോടെയാണ് നാടണഞ്ഞത്. ജോലിയിലെത്തി ഒന്നരകൊല്ലം വരെ കൃത്യമായി ശമ്പളം നൽകിയെങ്കിലും പിന്നീടങ്ങോട്ട് അത് നേർ പകുതിയായി വെട്ടിക്കുറച്ചു.
കൊറോണ മൂലം ജോലി കുറഞ്ഞു എന്ന കാരണത്താൽ രണ്ട് മാസം മുമ്പ് കമ്പനി ഇദ്ദേഹത്തെ എക്സിറ്റ് അടിച്ചെങ്കിലും ടിക്കറ്റോ മറ്റ് ആനുകൂല്യങ്ങളോ നൽകിയിരുന്നില്ല. മാത്രമല്ല, ഈ മാസം 24ാം തിയതി എക്സിറ്റ് വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയില്ലങ്കിൽ നിയമനടപടികൾ സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് അദ്ദേഹം ദമാമിലെ ചില സാമൂഹ്യ പ്രവർത്തകർ മുഖേന ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കോർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തെ ബന്ധപ്പെട്ടതോടെയാണ് നാടണയാൻ വഴിയൊരുങ്ങിയത്. മുഹിനുദ്ദീൻ മലപ്പുറം, അസീസ് പയ്യന്നൂർ, ഷാനവാസ് പൂന്തുറ എന്നിവരുടെ ഇടപെടലിനെ തുടർന്ന് ഇദ്ദേഹത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുകയും ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദമാമിൽ നിന്നും കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ സുധീഷ് നാട്ടിലേക്ക് മടങ്ങി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."