ഡബ്ല്യു.എം.ഒ വിവാഹസംഗമം സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക: ബഷീറലി ശിഹാബ് തങ്ങള്‍
മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിമൂന്നാമത് സ്ത്രീധന രഹിത വിവാഹസംഗമം ഓര്‍ഫനേജ് അങ്കണത്തില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇത് സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീധനമെന്ന സാമൂഹ്യ ദുരാചാരത്തിനെതിരെ കഴിഞ്ഞ 13 വര്‍ഷം ഡബ്ല്യു.എം.ഒ നടത്തിയ പോരാട്ടം ശുഭപ്രതീക്ഷ നല്‍കിയെന്നും വ്യക്തികളും, സംഘടനകളും ഈ ദൗത്യമേറ്റെടുക്കുക വഴി വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഗാന്ധിയനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.പി.എ റഹീം, പി.പി.എ കരീം, മജീദ് മണിയോടന്‍, ബഷീര്‍ മൂന്നിയൂര്‍ സംസാരിച്ചു. ഹാഫിള് നിഅ്മത്തുല്ല ബീഹാര്‍, ഹുസ്‌ന ഹാഫിള എന്നിവര്‍ ഖിറാഅത്ത് നടത്തി. ജോയിന്റ് സെക്രട്ടറിമാരായ മായന്‍ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹിന്ദു, മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ള 78 യുവതീ യുവാക്കളാണ് വിവാഹിതരായത്. ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലിലെ കതിര്‍മണ്ഡപത്തില്‍ ആറ് ഹൈന്ദവ സഹോദരിമാര്‍ വിവാഹിതരായി. വര്‍ക്കല ഗുരുകുലാശ്രമം ഗുരു സ്വാമി തന്മയാനന്ദ മുഖ്യ കാര്‍മികത്വം വഹിച്ചു.
എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, സുരേന്ദ്രന്‍ ആവൈത്താന്‍ സംസാരിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് അധ്യക്ഷനായി.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം പി.കെ അനില്‍ കുമാര്‍, എന്‍.ഡി അപ്പച്ചന്‍, സിനിമാതാരം അബുസലീം, പി.എച്ച് അബ്ദുല്ല മാസ്റ്റര്‍, പ്രൊഫ. കെ.വി ഉമര്‍ഫാറൂഖ്, ഡോ. ടി.പി.എം ഫരീദ്, ഡോ. യു സൈതലവി, കെ.എല്‍ പൗലോസ്, കെ.കെ ഹംസ, സാബിറ അബൂട്ടി, കെ.ഇ റഊഫ്, കുമാരന്‍ മാസ്റ്റര്‍, ചന്ദ്രന്‍, ന്യൂട്ടണ്‍, പി.പി.എ ഖാദര്‍, അണിയാരത്ത് മമ്മൂട്ടി ഹാജി, കെ അഹ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈശ്വരന്‍ നമ്പൂതിരി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡബ്ല്യു.എം.ഒയിലെ ബിന്ദുവിന് അമ്പലക്കുന്ന് സന്ദീപാണ് താലി ചാര്‍ത്തിയത്. വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ സ്വാഗതവും എന്‍ സലാം നന്ദിയും പറഞ്ഞു.
12ന് പൊതുസമ്മേളന വേദിയിലാണ് നിക്കാഹുകള്‍ നടന്നത്. ഡബ്ല്യു.എം.ഒ അന്തേവാസികളായ എട്ടുപേര്‍ സംഗമത്തില്‍ വിവാഹിതരായി.
ഇവരില്‍ റഈസ-അഷ്‌ക്കറലി ദമ്പതികളുടെ വിവാഹത്തിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും, മറ്റു നികാഹുകള്‍ക്ക് കാളാവ് സൈതലവി ഉസ്താദ്, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.പി അഹമ്മദ് കുട്ടി ഫൈസി, മഹല്ല് ഖത്തീബുമാര്‍ നേതൃത്വം നല്‍കി. വധൂവരന്മാര്‍ക്ക് വിവാഹപൂര്‍വ കൗണ്‍സിലിങ് ഡോ. എന്‍.പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നല്‍കി.
സ്ത്രീകള്‍ക്ക് വേണ്ടി നടന്ന പ്രത്യേക ചടങ്ങുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു.
എം.എസ്.എഫ് വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ മുഖ്യപ്രഭാഷണം നടത്തി. ബഷീറ അബൂബക്കര്‍ അധ്യക്ഷയായി.
ജയന്തി രാജന്‍, ജില്ലാ പഞ്ചായത്തംഗളായ മിനി, കെ.ബി നസീമ, ബാനു പുളിക്കല്‍ സംസാരിച്ചു. സുമയ്യ ടീച്ചര്‍ സ്വാഗതവും രഹ്‌ന കാമില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."