HOME
DETAILS
MAL
ശ്രീലങ്കന്‍ സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ 35 വിദേശികള്‍, അഞ്ചു പേര് ഇന്ത്യക്കാര്‍
backup
April 22 2019 | 05:04 AM
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ 35 വിദേശികള്‍. ഇവരില്‍ അഞ്ചു പേര് ഇന്ത്യക്കാരാണ്. മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.
മലയാളിയും കാസര്‍കോട് സ്വദേശിനിയുമായ പി.എസ് റസീന മരണപ്പെട്ട വിവരമാണ് ആദ്യം സ്ഥിരീകരിച്ചിത്.
സ്ഫോടന പരമ്പരയില്‍ 290 പേര് കൊല്ലപ്പെട്ടതായാണ് അവസാനം ലഭിച്ച വിവരം. 500ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."