വെണ്ണക്കോട് പള്ളി പിടിച്ചെടുക്കല്‍; പ്രകോപനവുമായി വീണ്ടും കാന്തപുരം വിഭാഗം
ഓമശ്ശേരി: ഓമശ്ശേരി വെണ്ണക്കോട് തടത്തുമ്മല്‍ മസ്ജിദുല്‍ ഫാറൂഖ് നിസ്കാര പള്ളി പൂട്ടിക്കാന്‍ വീണ്ടും കാന്തപുരം വിഭാഗത്തിന്റെ ശ്രമം.
ഭരണകൂടത്തിന്റെയും നിയമ പാലകരുടെയും ഒത്താശയോടെ നടത്തിയ കഴിഞ്ഞ ദിവസത്തെ ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രകോപനവുമായി വീണ്ടും കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
നിയമപരമായി പൂര്‍ണമായും സമസ്തയുടെ കീഴിലുള്ള പള്ളിയില്‍ കഴിഞ്ഞ ദിവസം ളുഹര്‍ ബാങ്ക് വിളിച്ചപ്പോള്‍ സംഘടിതമായി കാന്തപുരം വിഭാഗം വരികയും സാധാരണ സമയത്തിന് മുന്‍പായി അവരിലൊരാള്‍ പെട്ടെന്ന് ഇഖാമത്ത് കൊടുക്കുകയും മറ്റൊരാള്‍ ഇമാമായി നില്‍ക്കുകയുമായിരുന്നു. പള്ളിയിലുണ്ടായിരുന്ന മറ്റു വിശ്വാസികള്‍ അയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ കാന്തപുരം വിഭാഗം അക്രമം അഴിച്ചുവിടുകയും ചെയ്തു. തുടര്‍ന്ന് പൊലിസെത്തുകയും വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പള്ളിക്ക് കാവല്‍ നില്‍ക്കുകയുമായിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് എ.ഡി.എം ചര്‍ച്ചക്ക് വിളിച്ചതായും സ്റ്റാറ്റസ്കൊ മെമ്മോ പ്രകാരമാണ് പള്ളി സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയതെന്നും യാതൊരു പ്രശ്നവുമില്ലാതെ സമാധാനപരമായി പോകുന്ന പള്ളിയില്‍ സംഘടിച്ചെത്തി മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് പ്രശ്നബാധിതമെന്ന നിലയില്‍ പൊലിസിനെ കൊണ്ട് റിപ്പോര്‍ട്ട് തയാറാക്കി പള്ളി പൂട്ടിക്കാനാണ് കാന്തപുരം വിഭാഗത്തിന്റെ ശ്രമമെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."