കൗതുകമായി കുഞ്ഞന്‍ പൈനാപ്പിള്‍
നീലേശ്വരം: പാലക്കാട്ട് അമ്പാടിയിലെ സുധാകരന്റെ തോട്ടത്തില്‍ കായ്്ച്ച കുഞ്ഞന്‍ പൈനാപ്പിള്‍ കൗതുകമാകുന്നു. സിംഗപ്പൂര്‍ മാതൃരാജ്യമായ കുഞ്ഞന്‍ പൈനാപ്പിളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ കായ്ചത്. ഇതു കാണാനായി നിരവധി ആളുകളാണ് സുധാകരന്റെ വീട്ടിലെത്തുന്നത്.
വാസ്തു ദോഷപരിഹാരത്തിനായി ഉത്തരേന്ത്യക്കാര്‍ നട്ടുവളര്‍ത്തുന്ന ബാല ജഡായി, ചങ്ങലംപരണ്ട, പഴുതാരപ്പച്ച, നീര്‍മാതളം, വള്ളിപ്പാല, കരിങ്ങാലി, പതിമുഖം, ആവണക്ക്, കള്ളാവണക്ക്, ചുകന്ന കൊടുവേലി, നീലക്കൊടുവേലി, മുഞ്ഞ, ചിററമൃത്, ശതാവരി, ആടലോടകം, കൂവളം,ഭദ്രാക്ഷം, വേപ്പ്, മണിത്തക്കാളി, കറുവപ്പട്ട, അശോകം, പനിക്കൂര്‍ക്ക,ചിറ്റരത്ത, തിപ്പലി, നീലഅമരി, മരമഞ്ഞള്‍, മുക്കുറ്റി, ശംഖുപുഷ്പം, തഴുതാമ, കണിക്കൊന്ന തുടങ്ങിയ ഔഷധ സസ്യങ്ങളും ഇദ്ദേഹം നട്ടുവളര്‍ത്തിയിട്ടുണ്ട്. വിവിധ നിറങ്ങളില്‍ ചെമ്പകം, നന്ത്യാര്‍വട്ടം, ആകാശമുല്ല, കുറ്റിമുല്ല, അരിമുല്ല തുടങ്ങിയവയും തോട്ടത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."