HOME
DETAILS

പറവൂരില്‍ വൃദ്ധയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: മകന്‍ അറസ്റ്റില്‍

  
backup
April 22 2019 | 19:04 PM

%e0%b4%aa%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

പറവൂര്‍: കെടാമംഗലത്ത് വൃദ്ധയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കുറുപ്പശേരി സുരേഷ് (54) ആണ് അറസ്റ്റിലായത്. ഇയാളുടെ മാതാവായ കാഞ്ചനവല്ലി (72) ആണ് കൊല്ലപ്പെട്ടത്.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. പുറത്തെടുത്ത മൃതദേഹം കാഞ്ചനവല്ലിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് കാഞ്ചനവല്ലിയുടെ വീട്. വീടിനു പിന്നിലുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയും മക്കളുമായി പിരിഞ്ഞുകഴിയുന്ന ഇയാള്‍ ഇടയ്ക്കിടെ മാതാവ് താമസിക്കുന്ന വീട്ടില്‍ വരുമായിരുന്നു. മാതാവുമായി വഴക്കുണ്ടാക്കുന്നതും മര്‍ദിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ 18നാണ് സംഭവം നടന്നത്. സംഭവദിവസം മദ്യപിച്ചെത്തിയ ഇയാള്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാലയില്‍ പിടിച്ചുവലിച്ചെങ്കിലും കാഞ്ചനവല്ലി എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തില്‍ വീടിനു പുറത്തുകിടന്നിരുന്ന കരിങ്കല്ലെടുത്ത് തലയില്‍ അടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ കാഞ്ചനവല്ലിയുടെ കാതില്‍ കിടന്നിരുന്ന കമ്മലും കൈയിലുണ്ടായിരുന്ന വളയും കഴുത്തിലണിഞ്ഞിരുന്ന മാലയും സുരേഷ് ഊരിയെടുത്തു. അന്നു രാത്രി തന്നെ മൃതദേഹം വലിച്ചിഴച്ച് വീടിന് പിന്നിലുള്ള കുറ്റിക്കാട്ടില്‍ എത്തിച്ച് കുഴിച്ചിട്ടു. ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ കുഴി ശരിയായി മൂടിയിരുന്നില്ല.
സ്വര്‍ണാഭരണങ്ങളില്‍ മാല മുക്കുപണ്ടമായിരുന്നു. വളയും കമ്മലും പറവൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ച് 25000 രൂപ വാങ്ങി. അതില്‍ 22,000 രൂപയും പണയം വച്ച രസീതും പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. മദ്യലഹരിയിലായതിനാല്‍ എപ്പോഴാണു കൃത്യം നടത്തിയതെന്ന് ഓര്‍മയില്ലെന്നാണ് സുരേഷിന്റെ മൊഴി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും

crime
  •  22 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Kerala
  •  22 days ago
No Image

സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം: ഫോണ്‍ പടിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  22 days ago
No Image

കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ

crime
  •  22 days ago
No Image

26 മണിക്കൂര്‍ നീണ്ട പ്രയത്‌നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

Kerala
  •  22 days ago
No Image

യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്

uae
  •  22 days ago
No Image

സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ

Kerala
  •  22 days ago
No Image

80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്‍: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ

National
  •  22 days ago
No Image

വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്

International
  •  22 days ago
No Image

അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല

Kerala
  •  22 days ago