HOME
DETAILS

മന്ത്രി മണിയും കുടുംബവും അനധികൃതമായി കൈവശം വച്ച ഭൂമി കണ്ടെത്താന്‍ വിജിലന്‍സിനെ സമീപിക്കും: ഡീന്‍ കുര്യാക്കോസ്

  
Web Desk
May 02 2017 | 21:05 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b5%e0%b5%81%e0%b4%82



കാഞ്ഞങ്ങാട്: മന്ത്രി എം.എം മണിയും കുടുംബവും അനധികൃതമായി കൈവശം വച്ച  ഭൂമി കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്  പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്താനുള്ള പ്രചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നടത്തി വരുന്ന വാഹനജാഥ ഇന്നലെ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍  വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാര്‍ കൈയേറ്റത്തിലെ ഒന്നാം പ്രതി മന്ത്രി മണിയാണ്. ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി ആത്മാര്‍ഥതയോടെയാണെങ്കില്‍ എം.എം മണിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്യായമായി ആരൊക്കെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ അതൊക്കെയും തിരിച്ചു പിടിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മന്ത്രിയായി തുടരുന്ന മണിയെ വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമരം കൊണ്ടു നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് മുന്നറിയിപ്പ് നല്‍കി. 11 മാസത്തെ ഭരണം തീര്‍ത്തും നിരാശാജനകമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് പാര്‍ലമെന്റ്  മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, നൗഷാദ് ബ്ലാത്തുര്‍, ശ്രീജിത്ത് മാടക്കല്‍ എന്നിവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  a minute ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  6 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  15 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  23 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  27 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  37 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  43 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago