സൈനിക നടപടി: പാക് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ശിരഛേദം നടത്തിയതുള്‍പ്പെടെ അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ ഇന്ത്യ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിപ്രതിഷേധമറിയിച്ചു. സൈനികര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഉച്ചയോടെയാണ് ബാസിത് വിദേശകാര്യ മന്ത്രാലയത്തില്‍ എത്തിയത്. എന്നാല്‍ പാക് സൈന്യത്തിനു നേരെയുള്ള ആരോപണങ്ങള്‍ ഹൈക്കമ്മിഷണര്‍ നിഷേധിച്ചു. പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല.
തിങ്കളാഴ്ചയായിരുന്ന സംഭവമുണ്ടായത്. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണഘാട്ടി പ്രദേശത്ത് അതിര്‍ത്തി കടന്നു 200 മീറ്ററോളം ഉള്ളിലേക്ക് കയറിയാണു പാകിസ്താന്‍ സൈന്യം ആക്രമണം നടത്തിയത്.
ഇതിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."