വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ പ്രതിഷേധ ധര്‍ണ നടത്തി
ആനക്കര: എല്‍.ഡി.എഫ് ഭരണത്തില്‍ ജനം ഭക്ഷിക്കുന്ന സാധനങ്ങള്‍ക്ക് വില കയറുകയും സി.പി.എമ്മിന് വില കുറയുകയും ചെയ്തതായി സി.പി മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരേ തൃത്താല കെ.എസ്.സി.ബി ഓഫിസിന് മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ നടപടിയില്‍ കേന്ദ്രം ഭരിക്കുന്ന മോദി ചേട്ടന് ബാവയും, സംസ്ഥാനം ഭരിക്കുന്ന പിണറായി അനുജന് ബാവയുമാണ്. സ്ത്രീത്വത്തെ അപമാനിക്കുകയും എന്തും പറയാന്‍ മടിയില്ലാത്ത വൈദ്യുതി മന്ത്രി എം.എം മണി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണന്നും സി.പി മുഹമ്മദ് പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ വാഹിദ് അധ്യക്ഷനായി. പി.വി മുഹമ്മദാലി, പി ബാലന്, എം. മുരളീധരന്, രാമദാസ് പരുതൂര്‍, എം.സി സത്യന്, ഒ. ഫാറൂഖ് സംസാരിച്ചു.
മണ്ണാര്‍ക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും, വൈദ്യുതി, പാചക വാതക സിലിണ്ടര്‍ ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി സെക്രട്ടറി പി. അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ഷൗക്കത്തലി അധ്യക്ഷനായി.
ഡി.സി.സി സെക്രട്ടറി പി.ആര് സുരേഷ്, രാമചന്ദ്രന് നായര്‍, മുത്തു, അന്‍വര്‍ ആമ്പാടത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."