ഹാം റേഡിയോ ഏകദിന സാങ്കേതിക പരിശീലനം
പുത്തനത്താണി: മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റി (മാര്‍സ്) യുടെ ആഭിമുഖ്യത്തില്‍ ഹാം റേഡിയോ ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് ഏകദിന പരിശീലനം നല്‍കി. മലപ്പുറം, കോവിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട്, എറണാങ്കുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള ഹാം റേഡിയോ ഓപ്പറേറ്റമാര്‍ പങ്കെടുത്തു.
പ്രായോഗിക പരിശീലനത്തിനും വയര്‍ലെസ് വാര്‍ത്താ സംവിധാനങ്ങളിലെ പുതിയ ഡിജിറ്റല്‍ വോയ്‌സ് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളായ ഡിസ്റ്റാര്‍സ്, ഡി.എം.ആര്‍, സി4എഫ്.എം തുടങ്ങിയ സാങ്കേതിക വിദ്യകളുടെ തത്സമയ വാര്‍ത്താ വിനിമയം പ്രബിന്‍തോമസ് നടത്തി. പുതിയ കംപ്യൂട്ടര്‍ നിയന്ത്രിത വാര്‍ത്താ വിനിമയ ഉപകരണങ്ങളുടെ പ്രവര്‍ത്തനം മുജീബ് ചെറുവാടി അവതരിപ്പിച്ചു. പ്രമോദ് കണ്ണൂര്‍, വാര്‍ത്താ വിനിമയങ്ങളില്‍ പാലിക്കേണ്ട ദേശീയ- അന്തര്‍ദേശീയ നിയമങ്ങളെ കുറിച്ച് സംസാരിച്ചു. താജുദ്ദീന്‍ ഇരിങ്ങാവൂര്‍, സതീഷ് മുംബൈ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."