വനിതാ അംഗത്തെ കൈയേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവിനെതിരേ കേസെടുത്തു
വടകര: അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ കോണ്‍ഗ്രസ് അംഗം മഹിജ തോട്ടത്തിലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സി.പി.എം നേതാവിനെതിരേ കേസെടുത്തു. അഴിയൂര്‍ പഞ്ചായത്ത് മെംബര്‍ കൊളരാട് തെരുവിലെ പി.പി ശ്രീധരനെതിരേയാണ് ചോമ്പാല്‍ പൊലിസ് കേസെടുത്തത്. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നടന്ന തര്‍ക്കത്തിനിടയിലാണ് മഹിജയെ കൈ പിടിച്ചു വലിച്ച് പരുക്കേല്‍പ്പിച്ചത്.
വനിതാ ജനപ്രതിനിധിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച് അപമാനിച്ച സംഭവത്തില്‍ കുറ്റക്കാരനായ സി.പി.എം നേതാവ് പി.പി .ശ്രീധരനെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ആവശ്യപ്പെട്ടു. ശ്രീധരനെതിരേ വനിതാ കമ്മിഷനില്‍ പരാതി നല്‍കും. നിയമപരമായും രാഷ്ട്രീയപരമായും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും ചികിത്സയില്‍ കഴിയുന്ന മഹിജയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ഐ. മൂസ, കൂടാളി അശോകന്‍, ടി.വി സുധീര്‍കുമാര്‍, ബാബു ഒഞ്ചിയം, പി. രാഘവന്‍, കാവില്‍ രാധാകൃഷ്ണന്‍, വി.കെ അനില്‍കുമാര്‍, പാമ്പള്ളി ബാലകൃഷ്ണന്‍, സി.കെ വിശ്വനാഥന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
അതേസമയം അഴിയൂര്‍ പഞ്ചായത്തിലെ കണ്ണങ്കൈ തോട് നിര്‍മാണത്തിലെ ലക്ഷങ്ങളുടെ അഴിമതി മറച്ചുപിടിക്കാന്‍ കള്ളക്കഥ സൃഷ്ടിക്കാനാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് എല്‍.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പി. നാണു അധ്യക്ഷനായി. വി.പി സുരേന്ദ്രന്‍, പി.പി ശ്രീധരന്‍, കെ. ലീല, കെ.വി രാജന്‍, കെ. അനന്തന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."