HOME
DETAILS
MAL
റേഷന്‍ കടയടപ്പ് സമരം മാറ്റിവച്ചു
backup
May 03 2017 | 21:05 PM
തൃശൂര്‍: ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കടയടപ്പ് സമരം ജൂണ്‍ ഒന്നിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് മുഖ്യമന്ത്രി പരിഗണിക്കാമെന്ന് ഉറപ്പ് നല്കിയ സാഹചര്യത്തിലാണിത്. പര്യാപ്തമായ വേതനവും ക്വിന്റലിന് 50 രൂപ ഇടക്കാലാശ്വാസവും വാതില്‍പ്പടി വിതരണവും മേയ് 20ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വാക്കു നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, സംസ്ഥാന കമ്മിറ്റി അംഗം രാമാനുജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."