അവഗണനയില്‍ പ്രതിഷേധിച്ച് ഭിന്നശേഷിക്കാര്‍ പഞ്ചായത്ത് ഉപരോധിച്ചു
അരൂര്‍: ബങ്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാര്‍ അരൂര്‍ പഞ്ചായത്ത് ഉപരോധിച്ചു. ബങ്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക്് മുന്‍പ് ഭിന്നശേഷിക്കാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. യാതൊരു മറുപടിയും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ തീരുമാനിച്ചത്.
സാന്ത്വനം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ഇരുപതോളം പേര്‍ പങ്കെടുത്തു. രാവിലെ 10 മണി മുതല്‍ ഒരു മണിവരെയായിരുന്നു സമരം. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ സമരം നടക്കുന്ന സമയത്ത് എത്തുകയൊ സമരക്കാരുമായി സംസാരിക്കുകയൊ ചെയ്തില്ല.
വീടിന്റെ അകത്തളങ്ങളില്‍ മാത്രം കഴിച്ചുകൂട്ടുന്ന ഇവരെ പുറത്തേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയാണ് ബങ്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് നോട്ടിസ് നല്‍കിയത്. ഇതോടൊപ്പം അപേക്ഷ നല്‍കിയ എഴുപുന്ന പഞ്ചായത്ത് ഇവര്‍ക്കായി ഷോപ്പിംഗ് കോപ്ലാക്‌സില്‍ ഒരുമുറി അനുവദിക്കുകയും അവിടെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി.ശ്യാമളകുമാരി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തുവരുന്നു. എന്നാല്‍ ഇതില്‍നിന്ന് വിഭിന്നമായി അരൂര്‍ പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ അപേക്ഷ പാടെ അവഗണിക്കുകയാണുണ്ടായതെന്ന് വി.ആര്‍.ദിലീപ്കുമാര്‍ പറഞ്ഞു.
അരൂര്‍ ക്ഷേത്രം കവലക്കുസമീപം പുറമ്പോക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ബങ്കുകള്‍ ഭിന്നശേഷിക്കാര്‍ക്കും പട്ടികജാതിക്കാരുമായാ പാവപ്പെട്ട വിഭാഗങ്ങള്‍ക്കാണ് വര്‍ഷങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കിയത്. എന്നാല്‍ ഇന്ന് ഭിന്നശേഷിക്കാരെ മാറ്റികൊണ്ട് ഉന്നത സാമ്പത്തിക സ്ഥിതിയുള്ളവരും മുന്‍ പഞ്ചായത്ത് അംഗങ്ങളും നിലവിലുള്ള അംഗവും സ്വാധീനമുപയോഗിച്ച് ബങ്കുകള്‍ കൈയ്യടക്കിവച്ചിരിക്കുകയാണന്ന് പറയപ്പെടുന്നു. ഇതില്‍ ഒരു മുന്‍പഞ്ചായത്തംഗം ഒന്നില്‍ കൂടുതല്‍ ബങ്കുകള്‍ കൈവശംവച്ചിട്ടിള്ളതായും പറയുന്നു. മുന്‍ പഞ്ചായത്ത് അംഗത്തിനേയും നിലവിലുള്ള അംഗത്തിനേയും സംരക്ഷിക്കാനുള്ള പഞ്ചായത്ത് ഭരണകൂടത്തിന്റെ തീരുമാനത്തില്‍ പ്രതിക്ഷേധിച്ച് 23 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി, കളക്ടര്‍, ഭിന്നശേഷി കമ്മീഷണര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. അജി.വിന്‍സി, സുനിത, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."