കേന്ദ്ര കൃഷി സഹമന്ത്രി ഇന്ന് കുട്ടനാട്ടില്‍
ആലപ്പുഴ: കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത് ഇന്ന് കുട്ടനാട്ടിലെ മുട്ടാര്‍ പഞ്ചായത്ത് സന്ദര്‍ശിക്കും.
ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മുട്ടാറില്‍ നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായങ്ങളുടെ ദേശീയ പദ്ധതി നടത്തിപ്പിന്റെ ഗുണഫലങ്ങള്‍ നേരിട്ടറിയാനാണ് മന്ത്രി എത്തുന്നത്. മുട്ടാര്‍ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള എന്‍.എസ്.എസ് കരയോഗം ഹാളില്‍ ഉച്ചയ്ക്ക് 1.30ന് എത്തുന്ന മന്ത്രി കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുക്കും.
ദേശീയതലത്തില്‍ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് മുട്ടാര്‍ പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ നടപ്പാക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പുത്തന്‍ കൃഷി സമ്പ്രദായങ്ങളെ കര്‍ഷകര്‍ക്കു പരിചയപ്പെടുത്തുന്ന പദ്ധതിയാണിത്.
ബംഗളൂരു സോണല്‍ ഡയറക്ടര്‍ ഡോ. ശ്രീനാഥ് ദീക്ഷിത്, സി.പി.സി.ആര്‍.ഐ. പ്രാദേശിക കേന്ദ്രം മേധാവി ഡോ. വി. കൃഷ്ണകുമാര്‍, മുട്ടാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്‍, കെ.വി.കെ. മേധാവി ഡോ. പി. മുരളീധരന്‍, കൃഷി ഓഫിസര്‍ ശ്രീകുമാരപണിക്കര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."