മാണിക്കെതിരേ തൊടുപുഴയില്‍ കോണ്‍ഗ്രസ് പ്രകടനം; ജോസഫിനെ വെറുതെവിട്ടു
തൊടുപുഴ: കെ.എം മാണിക്കെതിരേ നിശിത മുദ്രാവാക്യങ്ങളുമായി തൊടുപുഴയില്‍ കോണ്‍ഗ്രസ് പ്രകടനം. എന്നാല്‍ പ്രകടനത്തിനിടയില്‍ ഒരിക്കല്‍ പോലും പി.ജെ ജോസഫിനെതിരെ ഒരക്ഷരം പോലും ഉരിയാടിയില്ലെന്നതും ശ്രദ്ധേയമായി.
സാധാരണ പ്രകടനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുവാനായിരുന്നെങ്കില് ഇക്കുറി തൊടുപുഴയിലെ കോണ്‍ഗ്രസുകാര്‍ നടത്തിയത് ആഹ്ലാദപ്രകടനമായിരുന്നു. പ്രകടനത്തിലുടനീളം കെ.എം മാണിക്കെതിരായ മുദ്രാവാക്യങ്ങളായിരുന്നു പ്രവര്‍ത്തകര്‍ മുഴക്കിയത്. മാണിയും മകനും മുന്നണി വിട്ടതില്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ടുവെന്ന സന്തോഷത്തിലാണ് ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.
രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, ജോണ്‍ നെടിയപാല, വി. ഇ. താജുദ്ദീന്, ജിയോ മാത്യു, റ്റി. ജെ. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ടൗണ്‍ചുറ്റി നടത്തിയ പ്രകടനത്തിന് തോമസുകുട്ടി കുര്യന്, എ. കെ. സുഭാഷ്, ബേബി, ജോയി വാര്യാപ്പള്ളി, വി. എ. ജിന്ന, സോമി വട്ടക്കാട്ട്, എ. കെ. ഭാസ്കരന്, ജോര്‍ജ്ജ് കുട്ടംതടം, കെ. എം. ഷാജഹാന്, ജോര്‍ജ്ജ് താന്നിക്കല്‍, നിയാസ് കൂരാപ്പിള്ളി, മാത്യു കെ. ജോണ്‍, മുഹമ്മദ് അന്‍ഷാദ്, സാം ജേക്കബ്, പി. എ. ഷാഹുല്‍, സുരേഷ് രാജു, കെ. എച്ച്. നൗഷാദ്, റ്റി. എല്‍. അക്ബര്‍, നാസര്‍ പാലമൂടന്‍, രാജേഷ് ബാബു, റ്റി. പി. ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."