പോള നിര്‍മാര്‍ജനത്തിന് സാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി
തിരുവനന്തപുരം: പോള നിര്‍മാര്‍ജനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
പോളനിര്‍മാര്‍ജനത്തിന് ജലസേചന, കൃഷി വകുപ്പുകളും കൃഷി ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തി സമഗ്ര പഠനത്തിന് രൂപം കൊടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഹരിതമിഷന്‍ നേതൃത്വ പരമായ ചുമതല വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഒരു പൈലറ്റ് പദ്ധതി നടപ്പാക്കണമെന്ന് ഹരിതമിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയവും സമഗ്രവുമായ ഒരിടപെടല്‍ നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പോള മുറിച്ചുമാറ്റി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് നിര്‍ദ്ദേശം ലഭിച്ചെങ്കിലും അത് സംഭരിച്ച് സൂക്ഷിക്കാനുള്ള സ്ഥലപരിമിതി കാരണം നടപ്പായില്ല. പോള കമ്പോസ്റ്റ് ചെയ്ത് വളമാക്കി മാറ്റുന്നതിനും ഇതേ പരിമിതിയുണ്ട്. ജൈവികമായി പോളനിയന്ത്രണം സാധ്യമാകുമെന്ന കാര്‍ഷിക ശാസ്ത്രജ്ഞരുടെ അഭിപ്രായവും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."