HOME
DETAILS
MAL
കുഴല്‍ കിണര്‍ നിര്‍മാണം ആരംഭിച്ചു
backup
May 04 2017 | 20:05 PM
പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി, കുഴല്‍ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു.ഭൂഗര്‍ഭ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ആസ്പത്രിയിലെ എക്സ് റേ യൂണിറ്റിന്റെ സമീപത്താണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നത്. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയുടെ കിണര്‍ വറ്റിയതാണ് പ്രശ്നത്തിന് കാരണമായത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദിവസവും ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിയ മന്ത്രി സി.രവീന്ദ്രനാഥ് കുഴല്‍ കിണര്‍ നിര്‍മ്മിച്ച് പ്രശ്ന പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് കുഴല്‍ കിണര്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."