അമിത ജലചൂഷണം; ഫാക്ടറിയിലേക്ക് വെള്ളവുമായെത്തിയ ലോറിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു
കൊല്ലങ്കോട്: മത്സ്യസംസ്‌കരണ ഫാക്ടറിക്ക് വെള്ളവുമായത്തിയ ടാങ്കര്‍ലോറിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഗോവിന്ദാപുരം - ചെമ്മണാമ്പതി റോഡില്‍ കാച്ചിപാറയില്‍ പ്രവര്‍ത്തിക്കുന്ന ഹെറാള്‍ഡ് മറൈന്‍ എന്ന മത്സ്യഉല്‍പന്ന ഫാക്ടറിയിലേക്കുവന്ന മൂന്ന് ടാങ്കര്‍ ലേറികളിലെ വെള്ളമാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്.
വ്യാവസായിക ആവശ്യത്തിന് വന്‍തോതില്‍ വെള്ളം പരിസരങ്ങളില്‍ നിന്നും വിലക്കുവാങ്ങുന്ന ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപെട്ടുകൊണ്ടാണ് നാട്ടുകാര്‍ ടാങ്കര്‍ ലോറികളെ ഇന്നലെ രാവിലെ ഏട്ടു മണി മുതല്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് ലോറികളെ പൊലിസ് കൊല്ലങ്കോട് സ്‌റ്റേഷനിലേക്ക് എത്തിച്ചു.
ചെമ്മണാമ്പതി, ഗോവിന്ദാപുരം, പ്രദേശങ്ങളില്‍നിന്നും തോട്ടഉടമകളില്‍നിന്നുമാണ് ടാങ്കര്‍ലോറി ഉടമകള്‍ വെള്ളം വാങ്ങുന്നത്. ഇവയെ രണ്ടായിരത്തിലധികം രൂപക്ക് വില്‍ക്കുകയാണെന്നും അതിര്‍ത്തിക്കകത്തുനിന്നുതന്നെ വെള്ളം ഇത്തരത്തില്‍ ഫാക്ടറിക്കായി വാങ്ങുന്നതിനാല്‍ കുടിവെള്ളക്ഷാമം വര്‍ധിച്ചതാണ് വാഹനങ്ങളെ തടയുവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്നാണ് വെള്ളം ടാങ്കറുകളിലെത്തിക്കുന്നതെന്നും നൂറിലധികം ജീവനക്കാര്‍ക്ക് ഉപയോഗത്തിനാണ് വെള്ളം കൊണ്ടുവരുന്നതെന്ന് ഫാക്ടറി പ്രതിനിധി സന്തോഷ് കൊല്ലങ്കോട് പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ വെള്ളം വില്‍പന നടത്തുന്ന തോട്ടം ഉടമകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ദിനംപ്രതി രണ്ട് ലക്ഷം ലിറ്റര്‍ വരെ ജലം വാങ്ങി ഉപോഗിക്കുന്ന ഫാക്ടറി അടച്ചുപൂട്ടണമെന്നും സമരക്കാര്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."