നടവയലിലെ വിവാദ ഭൂമിയില്‍ സമരസമിതി കൃഷിയിറക്കി
പനമരം: ഇടനിലക്കാരാന്‍ തട്ടിയെടുത്തതായി ആരോപണമുള്ള ഭൂമിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കല്‍ സമരം നടത്തി.
നടവയല്‍ ടൗണില്‍, അഞ്ചുകുന്ന് സ്വദേശി കളത്തിങ്കല്‍ സുരേഷ്‌കുമാര്‍ അദ്ദേഹത്തിന്റേതാണെന്നവകാശപ്പെടുന്ന ഭൂമിയിലായിരുന്നു കൃഷിയിറക്കല്‍ സമരം. കഴിഞ്ഞ ഫെബ്രുവരി 28ന് ഈ ഭൂമിയില്‍ സമരസമിതി കൊടിനാട്ടി അവകാശം സ്ഥാപിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ജനകീയ സമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് കപ്പക്കൃഷി ഇറക്കിയത്. സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം കായക്കുന്ന് സ്വദേശിയായ ഇടനിലക്കാരന്‍ മറ്റൊരു തോട്ടത്തിന്റെ മാറ്റക്കച്ചവടവുമായി ബന്ധപെടുത്തി വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ജനകീയ സമിതിയുടെ വാദം.
തട്ടിപ്പിനിരയായ സുരേഷ്‌കുമാര്‍ സഹായം തേടിയ സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പ്രശ്‌നത്തില്‍ ഇടപെട്ടത്. ഭൂമി യഥാര്‍ഥ ഉടമക്ക് ലഭിക്കുന്നതുവരെ സമരവുമായി മുന്‍പോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. വി.എ കുര്യാച്ചന്‍, ഗ്രേഷ്യസ് നടവയല്‍, സാം പി മാത്യു, ജോസ് വെമ്പള്ളില്‍, സൈമണ്‍ ആനപ്പാറ, എ.ആര്‍ രാജു, സന്തോഷ് അയര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."