HOME
DETAILS
MAL
പട്ടിണി സഹിക്കാനാവാതെ അമ്മ കുഞ്ഞിനെ 200 രൂപക്ക് വിറ്റു
backup
May 05 2017 | 03:05 AM
ഗന്ധാചര(ത്രിപുര): സ്വന്തം കുഞ്ഞിനെ അമ്മ വെറും 200 രൂപക്ക് വിറ്റതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ ആദിവാസി മേഖലയിലാണ് സംഭവം. ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് സമീപ ഗ്രാമത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ ധന്ശായിക്കാണ് കുഞ്ഞിനെ നല്‍കിയത്.
ഇക്കാര്യം കുഞ്ഞിന്റെ അഛന് സ്ഥിരീകരിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞിനെ വില്‍ക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ഇയാള്‍ പറയുന്നു. പഞ്ചായത്ത് തീരുമാന പ്രകാരം കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടപ്പോള്‍ അമ്മക്ക് മാത്രമേ നല്‍കൂ എന്നാണ് ധന്ശായി പറഞ്ഞതെന്നും അച്ഛന് പറഞ്ഞു.
നേരത്തെയും ഇവിടെ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. കടുത്ത ദാരിദ്ര്യമാണ് രക്ഷിതാക്കളെ ഇതിന് പ്രേരിപ്പിക്കുന്നത്. ഭരത്താവിന്റെ ചികിത്സക്കായി പതിനൊന്ന് ദിവസം പ്രയമുള്ള കുഞ്ഞിനെ 5000 രൂപക്ക് വിറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."