ആള്‍മറയില്ലാത്ത കിണറ്റില്‍വീണ ഇതരസംസ്ഥാന തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
തിരൂര്‍: ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ കാല്‍തെറ്റിവീണ ഇതരസംസ്ഥാന തൊഴിലാളിക്കു തിരൂര്‍ ഫയര്‍ഫോഴ്‌സ് രക്ഷകരായി. തിരുന്നാവായ പട്ടര്‍നടക്കാവിനു സമീപം മുട്ടിക്കാട്ടെ കിണറ്റില്‍വീണ കൊല്‍ക്കത്ത സ്വദേശി രാസ്ബഹാറി (26) നെയാണ് ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് രാസ്ബഹാര്‍ റോഡരികിലെ 55 അടിയോളം താഴ്ചയുള്ള വെള്ളമുള്ള കിണറ്റില്‍ വീണത്. റോഡരികിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്താണ് കിണര്‍. ഇതുവഴി കടന്നുപോകുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ തിരൂര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യുവാവിനെ വളരെ വേഗത്തില്‍ കിണറിനു പുറത്തെത്തിച്ചു തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഴ്ചയ്ക്കിടയില്‍ വലതുകാലിന്റെ എല്ലൊടിഞ്ഞ രാസ്ബഹാറിനു ജില്ലാ ആശുപത്രിയില്‍നിന്ന് ഉടന്‍തന്നെ ചികിത്സയും നല്‍കി. തിരൂര്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റിലെ ഫയര്‍മാന്‍ അബ്ദുല്‍ജലീലാണ് യുവാവിനെ കിണറ്റിലിറങ്ങി പുറത്തെത്തിച്ചത്. സ്റ്റേഷന്‍ ഓഫിസര്‍ എം.ജി സതീഷ്, ലീഡിങ് ഫയര്‍മാന്‍ മുരളീധരന്‍, ഫയര്‍മാന്‍മാരായ നൂറിഹിലാല്‍, ടി. സനൂപ്, പി. വിപിന്‍, വര്‍ഗീസ് ഫിലിപ്പ്, ഡ്രൈവര്‍മാരായ എസ്.പി സുജിത്ത്, കെ.വി മുകേഷ് പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."