നവീന ആശയങ്ങളിലൂന്നി വികസനം നടപ്പാക്കും: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന റോഡ്‌ഷോ ഇന്നലെ മലപ്പുറം മുനിസിപ്പാലിറ്റി, കോഡൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ തന്നാലാവും വിധം ചെയ്യുമെന്നും വോട്ടര്‍മാര്‍ തന്നിലര്‍പ്പിച്ച വിശ്വാസം എന്നും കാത്തു സൂക്ഷിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൂക്കോട്ടൂര്‍ പുല്ലാരയില്‍ നടന്ന സമാപന സമ്മേളനം അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.ശശി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രാകശ്, അഡ്വ. ഷാഹുല്‍ ഹമീദ്, എന്‍.എ കരീം പ്രസംഗിച്ചു. കോഡൂര്‍ പഞ്ചായത്തിലെ പെരുങ്ങോട്ടുപുലത്ത് വൈകീട്ട് അഞ്ച് മണിയോടെയാണ് റോഡ്‌ഷോ ആരംഭിച്ച റോഡ്‌ഷോ പെരുവമണ്ണ, മുണ്ടക്കോട്, ഉമ്മത്തൂര്‍, ചോലക്കല്‍, ചെമ്മങ്കടവ്, വടക്കേമണ്ണ, എന്‍.കെ പടി, വരിക്കോട്, കരീപ്പറമ്പ്, മങ്കാട്ട്പുലത്തും പര്യടനം നടത്തി.
തുടര്‍ന്ന് മലപ്പുറം മുനിസിപ്പാലിറ്റിയിലെ വലിയവരമ്പ്, വലിയങ്ങാടി, കിഴക്കേതല, എം.ബി.എച്ച് പരിസരം, മച്ചിങ്ങല്‍, കോണോംപാറ, മുട്ടിപ്പടി, വലിയാട്ടപ്പടി, ആലത്തൂര്‍ പടി, പൊടിയാട്, മേല്‍മുറി 27 എന്നിവിടങ്ങളിലും പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പിലാക്കല്‍, പൂക്കോട്ടൂര്‍, മുണ്ടിത്തൊടിക, പള്ളിമുക്ക്, മുതിരിപ്പറമ്പ്, പള്ളിപ്പടി, അറവങ്കര ന്യൂബസാര്‍, ചീനിക്കല്‍, അത്താണിക്കല്‍, വെള്ളൂര്‍, മുസിലിയാര്‍ പീടിക, വള്ളുവമ്പ്രം, ഹാഫ് വള്ളുവമ്പ്രം, പുല്ലാനൂര്‍, മൂച്ചിക്കല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പുല്ലാര നടന്ന സമ്മേളനത്തോടെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."