ചുങ്കം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് സ്വന്തമായി ആസ്ഥാനമൊരുങ്ങുന്നു
പട്ടിക്കാട്: സന്നദ്ധ സേവനത്തിന്റെ മാതൃകയായി, ആതുരസേവന വഴിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പട്ടിക്കാട് ചുങ്കം പെയ്ന് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലീനികിന് സ്വന്തമായി ആസ്ഥാനമൊരുങ്ങുന്നു. പട്ടിക്കാട്-മങ്കട റോഡില്‍ അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളജിനു സമീപം സ്വന്തമായി വാങ്ങിയ സ്ഥലത്താണ് കെട്ടിടമുയരുന്നത്. നിര്‍മാണോദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനാകും.
വര്‍ഷങ്ങളായി കീഴാറ്റൂര്‍, വെട്ടത്തൂര്‍, അങ്ങാടിപ്പുറം പഞ്ചായത്തുകളിലെ 22 വാര്‍ഡുകളിലെ കിടപ്പിലായവരും നിര്‍ധനരുമായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസത്തിന്റെ തൂവല്‍ സ്പര്‍ശമാവുകയാണ് ചുങ്കം പാലിയേറ്റീവ് കെയര്‍. രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിനു പുറമേ കുട്ടികളുടെ വിദ്യാഭ്യാസ, വീട് നിര്‍മാണ, വിവാഹ ധനസഹായം, വിശേഷ ദിവസങ്ങളിലെ പുതുവസ്ത്ര വിതരണം തുടങ്ങിയവ പ്രധാന പ്രവര്‍ത്തനങ്ങളാണ്. നാളെ നടക്കുന്ന ചടങ്ങില്‍ ശാന്തപുരം മഹല്ല് അസി. ഖാദി എം.ടി മൊയ്തീന്, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ മറ്റു ജനപ്രതിനിധികള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."